highrich-case

ഹൈറിച്ച് തട്ടിപ്പ് കേസില്‍ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അപേക്ഷ നല്‍കിയത് സമയപരിധി കഴിഞ്ഞാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. നടപടിക്രമങ്ങള്‍ പാലിച്ച് ജപ്തി നടപടികള്‍ വീണ്ടും നടത്താന്‍ ഈ ഉത്തരവ് തടസമാകില്ലെന്നും ഹൈക്കോടതി അറിയിച്ചു. 

 

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പു കേസ് സിബിഐക്കു വിട്ടു സർക്കാർ ഉത്തരവിട്ടിരുന്നു. വിവിധതരം സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകൾ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ഹൈറിച്ച് ഉടമകൾക്കെതിരെയുണ്ട്. 750 കോടിയോളം രൂപ ഇവർ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി സമാഹരിച്ചു തട്ടിപ്പു നടത്തിയെന്നാണു പൊലീസ് നിഗമനം. 

മൾട്ടിലെവൽ മാർക്കറ്റിങ് ബിസിനസിന്റെ പേരിൽ 1641 കോടി കമ്പനി പിരിച്ചതായി കണ്ടെത്തിയിരുന്നു. 5 ലക്ഷം രൂപ വീതം 200ലേറെ പേരിൽ നിന്നു പണം പിരിച്ചു. ബഡ്സ് നിയമ പ്രകാരം ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള ആസ്തി കണ്ടുകെട്ടാൻ നടപടി തുടങ്ങിയതിനു പിന്നാലെയാണു കേസ് സിബിഐക്കു വിട്ടത്. ഓൺലൈൻ വഴി പലചരക്കു കച്ചവടം തുടങ്ങിയ സ്ഥാപനം പിന്നീട് ഓൺലൈ‍ൻ മണിചെയിൻ ആരംഭിച്ചു. ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്നു വൻ തുക വാങ്ങി തട്ടിപ്പു നടത്തുകയായിരുന്നു. 

ENGLISH SUMMARY:

highrich money chain investment fraud case