ഓഹരി വിപണി തട്ടിപ്പുക്കാര്‍ രാജ്യമെമ്പാടും വിലസുമ്പോള്‍ സ്റ്റോക്ക് എക്ചേഞ്ചുകളുടെ കേന്ദ്രമായ മഹാരാഷ്ട്രയില്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1,047 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്.
150 മുതല്‍ 300 ശതമാനം വരെ റിട്ടേണ്‍ വാഗ്ദാനം ലഭിച്ചപ്പോളാണ് മുംബൈ സ്വദേശി, അവര്‍ നല്‍കിയ ആപ്പിലൂടെ ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങുന്നത്. ആപ്പില്‍ ലക്ഷങ്ങളുടെ ലാഭം കാണിച്ചപ്പോള്‍ 6 ലക്ഷം രൂപ വരെ നിക്ഷേപിച്ചു. പിന്നീട് പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ ലാഭവും ഇല്ല, നിക്ഷേപിച്ച പണവും ഇല്ല. ഇതുപോലുള്ള തട്ടിപ്പുകാര്‍ ചുറ്റും വലവിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞവര്‍ഷം തട്ടിപ്പുകാര്‍ നിക്ഷേപകരില്‍ നിന്ന് കവര്‍ന്നത് 1,047 കോടി രൂപയാണ്. 2023ല്‍ ഇത് 62 കോടി മാത്രമായിരുന്നു. മഹാരാഷ്ട്ര സൈബര്‍ സെല്‍ നല്‍കിയ വിവരങ്ങളാണിത്.
മുതിര്‍ന്ന പൗരന്‍മാരാണ് തട്ടിപ്പിന് ഇരയാകുന്നതില്‍ ഭൂരിഭാഗവും. സോഷ്യല്‍ മീഡിയ വഴിയുള്ള സ്വാധീനവും വേണ്ടത്ര സാമ്പത്തിക ഉപദേശങ്ങള്‍ തേടാതെയുള്ള എടുത്തുചാട്ടവും ഓഹരി വിപണി തട്ടിപ്പുകാര്‍ക്ക് അവരുടെ കാര്യങ്ങള്‍ എളുപ്പമാക്കുന്നു.