മുണ്ടക്കയം പൈങ്ങനായിൽ പ്രവർത്തിക്കുന്ന ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ മോഷണം . സ്ഥാപനത്തിലെ സിസി ടിവിയിൽ രണ്ട് യുവാക്കളുടെ അവ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മദ്യം നഷ്ടപ്പെട്ടെങ്കിലും ഔട്‌ലെറ്റില്‍ പണം സൂക്ഷിച്ചിട്ടുണ്ടായിരുന്നെങ്കിലും മോഷണം പോയിട്ടില്ല
വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബവ്റിജസ് ഔട്ട്ലെറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ആകത്ത് കടന്നത്. 11 കുപ്പി മദ്യം മോഷണം പോയതായാണ് കണക്കെടുപ്പിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ ബിവറേജ് ഔട്ട്ലെറ്റിൽ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നെങ്കിലും ഇവ മോഷണം പോകുകയോ എടുക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളോ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മദ്യം എടുക്കുവാൻ വേണ്ടി മാത്രമാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരുടെ മുഖം തുണി കൊണ്ട് മറച്ചിരിക്കുകയാണ്. അവ്യക്തമായാണെങ്കിലും മുഖം പതിഞ്ഞിട്ടുള്ളതിനാൽ ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. പൊലീസും, എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി.