എക്സൈസിന് കണ്ടെത്താന്‍ കഴിയാതിരുന്ന കഞ്ചാവ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജി എസ് ടി വകുപ്പ് പിടിച്ചു. 30 കിലോ കഞ്ചാവുമായി തിരുനല്‍വേലി സ്വദേശി ദുരൈയാണ് ജിഎസ്ടി പരിശോധനക്കിടെ പിടിയിലായത് . കുട്ടികളുടെ ഡയപ്പറുകള്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ട് വരുന്ന പിക്ക്അപ് വാനില്‍ നിന്ന് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ഉദയന്‍കുളന്‍ങ്ങരയില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാലങ്ങളായി അമരവിള ചെക്ക് പോസ്റ്റ് വഴി സാധനങ്ങള്‍ കൊണ്ട് പൊകുന്ന ആളാണെന്ന് ദുരൈ അതേ സമയം ആദ്യമായാണ് കഞ്ചാവുമായി പിടിയിലാവുന്നത് കണ്ടെത്തുന്നത്. കഞ്ചാവിന് 10 ലക്ഷം രൂപ വിലയുണ്ടാകുമെന്നാണ് കരുതുന്നത്. പ്രത്യേക പാഴ്സലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഓണം പ്രമാണിച്ച് എക്സൈസിന്‍റെ സ്പെഷ്യല്‍ പരിശോധനകള്‍ നടക്കുമ്പോഴാണ് ജിഎസ്ടി വിഭാഗം കഞ്ചാവ് പിടികൂടുന്നത്. എക്സൈസിന് കണ്ടെത്താന്‍ കഴിയാതിരുന്ന കഞ്ചാവ് ജി എസ് സി വകുപ്പ് കണ്ടെത്തിയത് എക്സൈസിന് തിരിച്ചടിയായി