thodupuzha-murder

തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടുവയസുകാരനെ മർദിച്ചുകോന്ന കേസ് വിചാരണ ഉടൻ. ശനിയാഴ്ച പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. കേസിൽ മാപ്പു സാക്ഷിയായ കുട്ടിയുടെ അമ്മയെ ഉപദ്രവിച്ചതതിനുള്ള വകുപ്പുകൾ കൂടി ചേർക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

തൊടുപുഴയിൽ എട്ടു വയസ്സുകാരനെ അതിക്രൂരമായി മർദ്ദിച്ചു കൊന്ന കേസിലാണ് പ്രതി അരുൺ ആനന്ദിനെതിരായ കുറ്റപത്രം ശനിയാഴ്ച വായിച്ചു കേൾപ്പിക്കുക. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയാക്കി. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിന് പ്രതി അരുൺ ആനന്ദിനെ നേരിട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയായിരുന്ന,  കുട്ടിയുടെ അമ്മയെ കോടതി മാപ്പുസാക്ഷിയാക്കി.  മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂലമായി തീരുമാനമെുക്കുകയായിരുന്നു. 

2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. എട്ടുവയസുകാരന്റെ സഹോദരൻ  സോഫയിൽ മൂത്രമോഴിച്ചുവെന്ന് പറഞ്ഞാണ്  പ്രതി അരുൺ ആനന്ദ് കുട്ടിയെ മർദിച്ചത്. ക്രൂരമർദ്ദനത്തിൽ തലച്ചോർ പുറത്തുവന്ന കുട്ടി 10 ദിവസത്തോളം ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിട്ടു. 2019 മാർച്ച് 30ന് അരുൺ ആനന്ദ് പിടിയിലായി.പ്രതി മുൻപും കുട്ടിയെ ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തിനിടെകുട്ടിയുടെ അമ്മ സമ്മതിച്ചു. കൃത്യമായ ശാസ്ത്രീയ തെളിവുകളുള്ള കേസിൽ വിചാരണവേഗത്തിൽ പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷൻ .