New Delhi 2022 April 26 : Swami Guruprasad , Board Commitee Sree Narayana Dharma Sangham Trust @ Rahul R Pattom / Manorama

ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാൽസംഗ ശ്രമത്തിനു കേസെടുത്തു. വര്‍ക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീ  നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. 2019 ല്‍ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് വീട്ടില്‍ അതിഥിയായി താമസിച്ചപ്പോള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. 

 

ഇക്കാര്യം ശിവഗിരി മഠത്തില്‍ അറിയിച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കാനും അസഭ്യം പറയാനും ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ മൊഴിയും രേഖകളും പരിശോധിച്ചശേഷമാണ് കോടതി നടപടി. മാനഭംഗ ശ്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 25 ന് നേരിട്ട് സ്വാമി ഗുരുപ്രസാദ് കോടതിയില്‍ ഹാജരാകണം

 

Rape attempt, case against swami Guru prasad