puthoor-crime

കൊല്ലം കൊട്ടാരക്കര പവിത്രേശ്വരത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രതികളായ മൂന്നുപേരെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

 

പവിത്രേശ്വരം ജോ ഭവനില്‍ ജോമോനാണ് പരുക്കേറ്റത്. മരപ്പലക കൊണ്ട് അടിയേറ്റ ജോമോന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ മൂന്നുപേരെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പവിത്രേശ്വരം മുരുകാലയത്തിൽ അരുൺ എന്ന് വിളിക്കുന്ന ശ്രീരാജ്, പവിത്രേശ്വരം സരത്ത് ഭവനിൽ സജിത്ത്, പവിത്രേശ്വരം ഇടവട്ടം പുന്നവിള വീട്ടിൽ നന്ദു എന്ന് വിളിക്കുന്ന മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. ഞായര്‍ വൈകിട്ടാണ് കേസിനാസ്പദമായത് നടന്നത്. ജോമോന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ മരപ്പലക കൊണ്ട് ജോമോനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

 

സംഘത്തിൽ ഉണ്ടായിരുന്നതായി പറയുന്ന മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. 

 

kollam kottarakkara murder attempt