അറുത്തുമാറ്റിയ മനുഷ്യന്റെ തലയും കടിച്ചെടുത്ത് തെരുവിലൂടെ നടന്ന നായയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. മെക്‌സിക്കോയിലെ സക്കറ്റെക്കാസിൽ നിന്നാണ് ഈ വിഡിയോ. മനുഷ്യന്റെ തല കടിച്ചെടുത്ത് ഓടുന്ന നായയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് നായ തല കടിച്ചെടുത്ത് െകാണ്ടുപോയതാണെന്നാണ് റിപ്പോർട്ട്.
മോണ്ടെ എസ്‌കോബെഡോ എന്ന സ്ഥലത്ത് അറുത്തെടുത്ത് ഉപേക്ഷിച്ച നിലയിൽ മനുഷ്യന്റെ തല കണ്ടെത്തിയിരുന്നു. ഇതിന് സമീപം ‘അടുത്ത തല നിങ്ങളുടേതാണ്' എന്ന കുറിപ്പും ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് നായ തല കടിച്ചെടുത്ത് ഓടിയത്. മയക്കുമരുന്ന് മാഫിയകൾ തമ്മിൽ പോര് നടക്കുന്ന പ്രദേശം കൂടിയാണിത്. കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.