സ്കിറ്റിലൂടെ അംബേദ്കറെയും  ദളിതരെയും അപമാനിച്ച കേസില്‍ ബെംഗളുരുവില്‍ ആറ് വിദ്യാര്‍ഥികള്‍  അറസ്റ്റില്‍. പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ മാനേജ്മെന്റ്  വിദ്യാര്‍ഥികളാണ് പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ച് അറസ്റ്റിലായത്. ഇതോടെ  കോളജ് പ്രിന്‍സിപ്പല്‍, സെന്റര് ഫോര് മാനേജ്മെന്റില് പരിപാടി അവതരിപ്പിച്ചയാള് അടക്കം അറസ്റ്റിലായവരുടെ എണ്ണം ഒന്‍പത് ആയി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കോളേജ് ഡേയ്ക്ക് ബെംഗളുരുവിലെ  പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സ്കിറ്റാണിത്. ഭരണഘടനാ ശില്പി ബി.ആര്. അംബേദ്ക്കറെ ബിയര് അംബേദ്കറെന്നു വിളിച്ചധിക്ഷേപിച്ചാണു സ്കിറ്റ് മുന്നേറുന്നത്. കൂടാതെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ദ്വയാര്ഥ പ്രയോഗങ്ങളിലൂടെ കളിയാക്കുകയും ചെയ്തു. ദൃശ്യങ്ങള് പുറത്തുവന്നതോടെ പ്രതിഷേധം കനത്തു.

 

ദളിത് സംഘടനകള് പൊലീസിനെയും സമീപിച്ചു. തുടര്ന്ന് ഇന്നലെ സ്കിറ്റ് അവതരിപ്പിച്ചവര്ക്കെതിരെ കേസെടുത്തിരുന്നു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പട്ടികജാതി പട്ടിക വര്ഗ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. സ്കിറ്റ് വന്‍ വിവാദമായതോടെ  കുട്ടികളെ സര്‍വകലാശാല സസ്പെന്ഡ് ചെയ്തിരുന്നു.