മലപ്പുറം എടവണ്ണപ്പാറ ചാലിയാറില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ പോക്സോ കേസില്‍ അറസ്റ്റിലായ കരാട്ടെ പരിശീലകന്‍ സിദ്ദീഖ് അലിക്കെതിരെ കാപ്പാ ചുമത്തി. കാപ്പ ചുമത്താനുളള ജില്ല ഭരണകൂടത്തിന്‍റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
17 വയസുകാരിയെ ചാലിയറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ കരാട്ടെ പരിശീലകന്‍ സിദ്ദീഖ് അലി അറസ്റ്റിലായിരുന്നു. സിദ്ദീഖ് അലിക്കെതിരെ പരാതിയുമായി പതിനേഴുകാരിയുടെ കുടുംബവും രംഗത്തുണ്ട്. പ്രതിയില്‍ നിന്ന് കരാട്ടെ പരിശീലനം നേടിയം ഒട്ടേറെ പെണ്‍കുട്ടികളുടെ പരാതികള്‍ വേറേയുമുണ്ട്. എടവണ്ണപ്പാറയിലും വാഴക്കാടുമൊക്കെ സ്വാധീനമുളള അലി അക്ബര്‍ പുറത്തു വരുന്നത് പരാതിക്കാര്‍ ഭീഷണിയാണന്ന മൊഴി കൂടി പരിഗണിച്ചാണ് പ്രതിക്കെതിരെ കാപ്പ ചുമത്താനുളള തീരുമാനം.
17 കാരി മരണത്തിന് മുന്‍പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ പ്രതിക്കെതിരെ പരാതി നല്‍കിയിരുന്നു. നേരത്തെ കോഴിക്കോട് ജയിലിലായിരുന്നു സിദ്ദീഖ് അലി ഇപ്പോള്‍ വീയൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.