thoppi-video

അശ്ലീലപരാമര്‍ശങ്ങളുളള യൂ ട്യൂബര്‍  തൊപ്പിയുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം. തൊപ്പിയെന്ന് അറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി യുവജന സംഘടനാപ്രതിനിധികള്‍ പരാതി നല്‍കി.

 

മുഹമ്മദ് നിഹാദ് കൗമാരക്കാരെ വഴി തെറ്റിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഗെയിമുകളുടെ പേരില്‍ കുട്ടികള്‍ക്കിടയില്‍ നുഴഞ്ഞു കയറി അശ്ലീല ചേഷ്ടകള്‍ കാട്ടിയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയും പ്രായപൂര്‍ത്തിയാകാത്ത തലമുറയെ തന്നെ വഴി തെറ്റിക്കുന്നുവെന്നാണ് ആക്ഷേപം.

 

‌കഴിഞ്ഞ ദിവസത്തെ അറസ്റ്റിനെ പോലും സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കൂട്ടാന്‍ തൊപ്പി ദുരൂപയോഗം ചെയ്തു. ഭക്ഷണസാധനങ്ങളെ അപമാനിക്കുംവിധം നിഹാദ് പെരുമാറുന്നുവെന്നും ആക്ഷേപമുയര്‍ന്നു. നിഹാദിനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ല പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.  

 

There is a demand that the videos of 'Topi' removed from social media