vehicle-checking

മദ്യപിച്ച് വാഹനം ഒാടിക്കുന്നവരെ പിടികൂടാന്‍ കൊല്ലത്ത് പരിശോധന കര്‍ശനമാക്കി. കൊട്ടാരക്കരയില്‍ മദ്യപിച്ച് ആംബുലൻസ് ഓടിച്ച ഡ്രൈവറെയും, ഒാട്ടോറിക്ഷാ ഡ്രൈവറെയും പൊലീസ് പിടികൂടി. അഞ്ചലിലും പൊലീസ് പരിശോധന നടത്തി. 

 

ആംബുലൻസ് ഡ്രൈവർ കൊട്ടാരക്കര പള്ളിക്കൽ സ്വദേശി റഫീഖ്, ഓട്ടോറിക്ഷാ ഡ്രൈവർ കരിക്കം സ്വദേശി സാം കെ അലക്സ് എന്നിവരെയാണ് പിടികൂടിയത്. ഇരുവരുടെയും ലൈസൻസ് റദ്ദാക്കുമെന്ന് പൊലീസ് അറിയിച്ചു. കൊട്ടാരക്കര പുലമൺ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന്

രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. 

 

മൈലം, മുട്ടമ്പലം സ്കൂളിലെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്നു ഒാട്ടോറിക്ഷാ ഡ്രൈവര്‍. മദ്യപിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞദിവസം അഞ്ചൽ മേഖലയിലും സ്വകാര്യ, കെഎസ്ആര്‍ടിസി ബസ് ജീവനക്കാരില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

 

Police has tightened checks to provent people driving under the influence of alcohol