ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാനുള്ള സന്ദേശങ്ങള്‍ വാട്സാപ്പില്‍ വരുമോ? . പലരും ചോദിക്കാറുണ്ട്. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പിഴയടക്കാനുള്ള സന്ദേശം ഒരു കാരണവശാലും വാട്സാപ്പില്‍ വരില്ലെന്നു മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അതു തട്ടിപ്പായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സന്ദേശങ്ങളോ പെയ്മെന്റ് ലിങ്കുകളോ ഇതുവരെ വാട്സാപ്പില്‍ അയക്കാന്‍ തുടങ്ങിയിട്ടില്ലെന്നു വാഹനവകുപ്പ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
അറിയിപ്പുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് മാത്രമേ വരികയുള്ളൂ. വാഹന നമ്പര്‍ സഹിതമായിരിക്കും ഈ സന്ദേശം. വാട്സാപ്പില്‍ സന്ദേശമയച്ചുള്ള സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടായിരിക്കുന്നത്.
എം.വി.ഡി.യുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
-''അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക, ഇത്തരം ഒരു സന്ദേശമോ പേയ്‌മെന്റ് ലിങ്കോ നിങ്ങളുടെ വാട്‌സാപ്പില്‍ വരുകയില്ല.
ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും