kottayam-accident-cctv-4

 

കോട്ടയത്ത് വീട്ടമ്മ ബസ്സിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മാന്നാനം സ്വദേശിനിയാണ് സ്വകാര്യ ബസ്സിൽ നിന്നും തെറിച്ച് വീണത്. അപകടകാരണം പരിശോധിച്ച ശേഷം സ്വകാര്യ ബസ്സിനെതിരെ കേസെടുക്കാനാണ് ഗാന്ധിനഗർ  പൊലീസിന്റെ തീരുമാനം.

 

ഇന്ന് രാവിലെ 9:30 യോടെയാണ് കോട്ടയം മാന്നാനത്ത് വച്ച് ഓടിക്കൊണ്ടിരുന്ന ബസ്സിൽനിന്ന് വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീണത്.. വീണതറിയാതെ ബസ് വീണ്ടും മുന്നോട്ടേക്ക് പോയി, നാട്ടുകാർ ബഹളം വെച്ചതോടെയാണ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുഖത്ത് ചെറിയ പരുക്കുകൾ മാത്രമാണ് ഉള്ളത്. ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ശേഷവും റോഡിൽ കൂടി ഉരുണ്ട് പരുക്കേറ്റു.

 

ഫുട്ബോർഡിൽ നിന്ന് വീട്ടമ്മ യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അമിതവേഗതയോ  ബസ്സിന്റെ വാതിലിന് പ്രശ്നങ്ങളോ ഉണ്ടായിരുന്നോ എന്നുകൂടി പരിശോധിച്ച ശേഷം ആയിരിക്കും നടപടി.  മെഡിക്കൽ കോളജിൽ തുടരുന്ന വീട്ടമ്മയുടെ മൊഴിയെടുക്കും. അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു

 

Kottayam bus accident cctv