thodupuzha-job-fraud-case

ഇടുക്കി തൊടുപുഴയിൽ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അശ്ലീല ചിത്രങ്ങൾക്ക് ഒപ്പം മക്കളുടെ ചിത്രം പോസ്റ്റ് ചെയ്തും ഭീഷണി. പണിമറ്റം സ്വദേശി സിമി സോയിയാണ് പൊലീസിൽ പരാതി നൽകിയത്.

ഒന്നരവർഷം മുൻപാണ് പന്നിമറ്റം സ്വദേശി സിമി സോയി മകൻ ഷാരോണിന് കാനഡയിൽ പഠനത്തിനും ജോലിക്കുമുള്ള വിസക്കായി ദുബായിൽ പ്രവർത്തിക്കുന്ന ആക്സസ് എബ്രോഡ് എന്ന സ്ഥാപനത്തെ സമീപിക്കുന്നത്. എട്ട് മാസത്തിനുള്ളിൽ വിസ ശരിയാക്കുമെന്നായിരുന്നു വാഗ്ദാനം. പിന്നീട് പലതവണ ബന്ധപ്പെട്ടിട്ടും വിസയുടെ കാര്യത്തിൽ തീരുമാനമാകാതെ വന്നതോടെ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ സ്ഥാപനത്തിലെ ജീവനക്കാരൻ ഭീഷണിപ്പെടുത്തിയെന്നും. ഷാരോണിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പേജുകളുണ്ടാക്കി സഹോദരിമാരുടെ ചിത്രങ്ങൾ അശ്ലീല ചിത്രങ്ങൾ ഒപ്പം പങ്കുവച്ചെന്നുമാണ് ആരോപണം.

 

തൊടുപുഴ പൊലീസിൽ ഇത് സംബന്ധിച്ച് സിമി പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായിട്ടില്ല. തുടർന്ന് ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതി നൽകിയതിന് ശേഷവും ഭീഷണി തുടരുകയാണന്നാണ് സുമിയുടെ ആരോപണം.

Job fraud in Idukki, Thodupuzha; complaint