കണ്ണൂർ പഴങ്ങാടിയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. ലോറി ഇടിച്ച വാഹനത്തിലുള്ളവരാണ് തന്നെ മർദിച്ചതെന്ന് ഡ്രൈവർ പ്രശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചെന്നു പറഞ്ഞായിരുന്നു മർദനം. മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും മർദനം തുടർന്നു. മെഡിക്കൽ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. പഴയങ്ങാടി പാലത്തിലേക്ക് ലോറി കയറിയപ്പോൾ ഓവർടേക്ക് ചെയ്തു എത്തിയ മറ്റൊരു കാർ വേഗം ബ്രേക്കിട്ടതാണ് ടാങ്കർ മറിയാൻ കാരണമായതെന്നും പ്രശാന്ത് പറയുന്നു.
kannur pazhayangadi bridge tanker lorry accident driver complaint