ayurvedic-doctor-who-served

കൊല്ലത്ത് വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളൻപന്നിയെ കറിവച്ച ആയുർവേദ ഡോക്ടറെ വനപാലകർ പിടികൂടി. കൊട്ടാരക്കര വാളകം സ്വദേശിയായ ഡോക്ടര്‍ പി ബാജിയെയാണ് അഞ്ചലിലെ വനംഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഡോക്ടർ ബാജിയുടെ കൊട്ടാരക്കര വാളകം അമ്പലക്കരയിലെ വീട്ടില്‍ അഞ്ചൽ വനംറേഞ്ച് ഓഫീസർ അജികുമാറിന്റെ നേതൃത്വത്തില്‍ പരിശോധ നടത്തിയപ്പോഴാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. വീട്ടിലെത്തിയപ്പോള്‍‌ അടുക്കളയില്‍ ചീനച്ചട്ടിയിൽ മുള്ളൻപന്നിയിറച്ചി കറിയാക്കുന്നതാണ് കണ്ടതെന്ന് വനപാലകർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി. 

പുലർച്ചെ വീട്ടിൽ നിന്ന് ഡോക്ടർ വെറ്റില വിൽക്കാനായി കൊട്ടാരക്കരയിലേക്ക് വാഹനം ഓടിച്ച് പോയപ്പോള്‍ വാളകം മേഴ്സി ആശുപത്രിക്ക് സമീപത്ത് വച്ച് റോഡിൽ ചാടിയ മുള്ളൻപന്നിയെ ഡോക്ടർ ഓടിച്ച വാഹനം തട്ടി. പരുക്കേറ്റ മുളളന്‍പന്നിയെ ഡോക്ടർ വാഹനം നിർത്തി വാഹനത്തിൽ കയറ്റി വീട്ടിൽ എത്തിക്കുകയായിരുന്നു. മുള്ളൻപന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും വനപാലകർ പിടിച്ചെടുത്തു

 

Ayurvedic doctor who served porcupine was caught by forest guards