വ്യാജ നഴ്സിംങ് റിക്രൂട്ട്മെന്റിന്റെ പേരിൽ കോടികൾ തട്ടിയയാൾ കൊച്ചിയിൽ പിടിയിൽ. അയർലണ്ടിലേക്ക് വിസ നൽകാമെന്ന വ്യാജേന ഏഴ് കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. കൊടുങ്ങല്ലൂർ സ്വദേശി സൂരജ് പോലീസിൽ കീഴടങ്ങുകയായിരുന്നു.

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മുന്നൂറോളം പേരിൽ നിന്നായി ഏഴ്  കോടിയോളം രൂപയാണ് തട്ടിപ്പ് നടത്തിയത്. സ്വകാര്യ റിക്രൂട്ടിങ് ഏജെൻസികൾ വഴിയാണ് തട്ടിപ്പ്. അയർലണ്ടിലേക്ക് നഴ്സിംഗ് വിസ നൽകാമെന്ന പേരിൽ രണ്ട് ലക്ഷം മുതൽ 4 ലക്ഷം വരെ ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങി. 

 

തട്ടിപ്പിലെ പ്രധാന പ്രതിയായ  സൂരജ് പോലീസിൽ കീഴടങ്ങുകയായിരുന്നു. കീഴടങ്ങുന്നതിന് മുൻപ് കുറ്റ സമ്മതം നടത്തുന്ന  വീഡിയോ സമൂഹ മാധ്യമങ്ങളിൽ സൂരജ്  പങ്കു വച്ചിരുന്നു. അറസ്റ്റിലായ സൂരജിന് പുറമെ ഡൽഹിയിലുള്ള  റിക്രൂട്ടിങ് സ്ഥാപനത്തിനെതിരെയും എറണാകുളം സ്വദേശികളായ നീതുരാജ്, ബിനു ചാക്കോ എന്നിവരെയും പ്രതി ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി സൂര്ജും പരാതിപ്പെട്ടിട്ടുണ്ട്.

 

Bogus nursing recruitment;  Accused in custody