കോഴിക്കോട് എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. മുംബൈ സ്വദേശിയും മൂന്നാംവർഷ ബി ടെക് മെക്കാനിക്കൽ എന്‍ജിനീയറിങ് വിദ്യാർഥിയുമായ യോഗേശ്വർ നാഥ് ആണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
രാവിലെ അഞ്ചേമുക്കാലോടെയാണ് സംഭവം. ആണ്‍കുട്ടികളുടെ ഹോസ്റ്റൽ സി ബ്ലോക്കിന്റെ ഏഴാം നിലയിൽ നിന്നാണ് യോഗേശ്വർ നാഥ് ചാടിയത്. ഗുരുതരമായ പരുക്കളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് െെകമാറി. െഎെഎടി വിദ്യാര്‍ഥിയായ സഹേദരന് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. സന്ദേശം കണ്ട ഉടന്‍ കോളജ് അധികൃതരെ വിളിച്ച് വിവരമറിയിച്ചു. അപ്പോഴേയ്ക്കും യോഗേശ്വർ നാഥ് കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു. മകന്‍ സന്തോഷവാനായിരുന്നുവെന്നും മരണകാരണം എന്താണെന്ന് അറിയില്ലെന്നും യോഗേശ്വര്‍ നാഥിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. െെവകിട്ടോടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോയി.