കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കുറ്റം  സമ്മതിച്ചെന്നും മോഷണമായിരുന്നു ലക്ഷ്യമെന്നും പൊലീസ്. ഉറക്കത്തിലായിരുന്ന കുട്ടി മോഷണത്തിനിടെ ഉണരുമെന്ന് ഭയന്നാണ് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് സലീം പൊലീസിനോട് പറഞ്ഞത്.

കര്‍ണാടകയിലുള്ള പെണ്‍സുഹൃത്തിന്‍റെ അടുത്ത് പോകാനായിരുന്നു സലീമിന്‍റെ പദ്ധതി. മദ്യപിച്ച് വഴിയില്‍ കിടന്ന ആളിന്‍റെ ഉള്‍പ്പെടെ ഫോണില്‍ നിന്ന് പ്രതി വീട്ടിലേക്ക് വിളിച്ചു. വീട്ടിലേക്ക് ഫോണ്‍ വിളിച്ചത് നിര്‍ണായകമായി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

വിവാഹശേഷം വർഷങ്ങളായി കാഞ്ഞങ്ങാട്ട് പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാൾ. സംഭവം നടന്ന പതിനഞ്ചാം തീയതിക്കുശേഷം ഇയാൾ വീട്ടിൽനിന്നു മാറിനിന്നത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാൾ തന്നെയാണെന്നു പൊലീസ് ഉറപ്പിച്ചത്‌. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിനു ലഭിച്ചു.

ENGLISH SUMMARY:

Arrest in 10-year-old girl kidnapped and raped