tel-crime

TOPICS COVERED

ലൈംഗിക അതിക്രമം തടഞ്ഞ മകളെ കൊന്ന് മൃതദേഹം പിതാവ് കാട്ടില്‍ ഉപേക്ഷിച്ചു. തെലങ്കാനയിലെ മിയാപൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം. അശ്ലീല വീഡിയോകള്‍ക്ക് നിരന്തരം കാണുന്ന ഇയാള്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അന്വേഷണം വഴി തെറ്റിക്കാന്‍ മകളെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതിയും നല്‍കി.

ഈ മാസം 7നാണ് കേസിനാസ്പദമായ സംഭവം .വീട്ടിലേക്കുള്ള അവശ്യസാധനങ്ങള്‍ വാങ്ങി കടയില്‍ നിന്ന് മടങ്ങാന്‍ നിന്ന കുട്ടിയെ വാഹനത്തില്‍ കൂടെക്കൂട്ടിയ ഇയാള്‍ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് വാഹനം നിര്‍ത്തി. തുടര്‍ന്ന് തൊട്ടടുത്ത കാട്ടിനുള്ളിലേക്ക് ബലമായി വലിച്ചുകൊണ്ടു‍ പോയി. അവിടെവച്ച് ബലാല്‍സംഗത്തിന് മുതര്‍ന്ന പിതാവിനെ പന്ത്രണ്ടുകാരിയായ കുട്ടി എതിര്‍ത്തു.

വിവരം അമ്മയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി കുട്ടിയെ തള്ളിയിട്ടശേഷം കല്ല് കൊണ്ട് തലയ്ക്കടിച്ചു . തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയ പ്രതി അല്‍പസമയത്തിനകം തിരികെയെത്തി മരണം ഉറപ്പിച്ചു വീട്ടില്‍ മടങ്ങിയെത്തിയ ഇയാള്‍ മകളെ കാണാനില്ലെന്ന് ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചു .

തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം 13ന് പെണ്‍കുട്ടിയുടെ അഴുകിയ മൃതദേഹം മിയാപൂരിലെ കാടിനുള്ളില്‍ നിന്ന് ലഭിച്ചു.

കൃത്യത്തിന് സാക്ഷിയായി സമീപത്തുണ്ടായിരുന്ന സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിയിച്ചത്. വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.

ENGLISH SUMMARY:

Porn-addict alcoholic father kills 12-year-old daughter for resisting rape in Telangana. He then went on to file a missing complaint against her to mislead the police. On June 7, the accused picked his daughter up from a local grocery store saying he would take her to her mother. The accused was caught on CCTV camera parking his vehicle in an isolated area and taking his daughter inside a forest where he allegedly tried to rape her. The girl, however, screamed and threatened to tell her mother. The man pushed her and she suffered injuries. He then hit her with a stone and left her to die. On June 13, a decomposed body was found in the forest in Miyapur.