മലപ്പുറം വളാഞ്ചേരിയില്‍ യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. പീടികപ്പടി സ്വദേശികളായ സുനില്‍, ശശി, പ്രകാശന് എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ടയില്‍ ജോലിചെയ്യുന്ന യുവതി വളാഞ്ചേരിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. മൂന്നു ദിവസം മുന്‍പ് വീട്ടില്‍ ബന്ധുവില്ലാത്ത സമയത്ത് അതിക്രമിച്ചുകയറിയ മൂന്നംഗസംഘം കൂട്ട ബലാല്‍സംഘം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. കണ്ടാലറിയാവുന്ന ആളുകളാണ് സംഭവത്തിന് പിന്നിലെന്നും യുവതി മൊഴിനല്‍കി. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലാകുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് യുവതി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തിരൂര്‍ ഡിവൈഎസ്പി പി.പി. ഷംസിനാണ് അന്വേഷണ ചുമതല. തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പിടിയിലായവര്‍ക്കു പുറമെ മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.