malappuram

നടുവൊടിക്കുന്ന റോഡുകള്‍ താണ്ടി മനോരമ ന്യൂസിന്‍റെ കുഴിവഴിജാഥ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചു. കുഴിത്തിരുവാതിരയും ഒപ്പനയും കളിച്ച് ജനം ജാഥയെ വരവേറ്റു. തല്ലിപ്പൊളി റോഡുകളുടെ പ്രാഥമിക റാങ്ക് പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തൃശൂര്‍ കുന്നംകുളം റോഡ് ഒന്നാമനായി.  .

 

രാവിലെ തൃശൂര്‍ കുന്നംകുളം റോഡിലെ കുഴിക്ക് ചുറ്റും നാരികള്‍ നിരന്നു. പിന്നെ കണ്ടത് ചരിത്രത്തിലെ ആദ്യത്തെ കുഴിവാതിര. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ വാഹനം വീണ മുണ്ടൂരിലെ കുഴിക്കരികിലും ക്യാപ്റ്റന്മാര്‍ എത്തി. 

ജ‍ഡ്ജി വീണ കുഴി എന്ന പേരില്‍ ഇതൊരു ടൂറിസം കേന്ദ്രമാക്കണം എന്ന് നാട്ടുകാരന്‍  പള്ളത്തെത്തിയപ്പോള്‍ ജാഥാ ക്യാപ്റ്റന്മാര്‍ക്ക് നാട്ടുകാരുട വക തൈലം സമ്മാനം. അതിര്‍ത്തി കടന്ന് മലപ്പുഴത്തെ കുഴി വഴികളിലേക്ക്. പുലാമന്തോള്‍ പെരുന്തല്‍മണ്ണ റേഡിലെ കുഴികള്‍ക്കുമുന്നില്‍ ജാഥ നിന്നു. പിന്നെ ഒപ്പന പ്രതിഷേധം

മല്‍സരങ്ങളാണല്ലോ കുഴിവഴി ജാഥയുടെ ഹൈലൈറ്റ്. മലപ്പുറത്ത് വണ്ടിക്ക് മുകളിൽ ഗ്ലാസും വെള്ളവുംവച്ചൊരു കുഴിചാടി യാത്ര. മലപ്പുറത്തെ കുണ്ടും കുഴിയും ഓടിക്കയറുന്ന മുറയ്ക്ക് ജാഥ കോഴിക്കോട്ടേയ്ക്ക് പ്രവേശിക്കും. 

Manorama news kuzhivazhi jatha campaign at Malappuram: