വിറ്റവര്‍ക്ക് പോലും ബോധ്യമില്ല ഒറിജിനലേത് വ്യാജനേതെന്ന് . വിറ്റതാകട്ടെ ഒറിജിനലിന്റെ വിലയ്ക്കും. കൊച്ചി ബ്രോഡ്‌വേയിലെ വാച്ചുകടകളില്‍ നിന്ന് കിട്ടിയ വ്യാജന്‍മാരെ കണ്ട പൊലീസും ഒന്നനമ്പരന്നു. ഒറിജിനലും വ്യാജനും ഒന്നിച്ചുവച്ചപ്പോള്‍ തിരിച്ചറിയന്‍ വില്‍പനയ്ക്ക് വച്ചവരും ബുദ്ധിമുട്ടി. റാഡോ ടിസോട്ട് ജി ഷോക്. പിടിച്ചെടുത്തവയില്‍ ആഡംബരവാച്ചുകളുടെയെല്ലാം വ്യാജനുണ്ടായിരുന്നു. പതിനായരത്തില്‍ തുടങ്ങി മൂന്നുലക്ഷം വരെ രൂപയ്ക്കായിരുന്നു വില്‍പന.
മലപ്പുറം തിരൂരില്‍ ആറിടങ്ങളില്‍ നടന്ന പരിശോധനയിലും വ്യാജആഡംബരവാച്ചുകള്‍ പിടിച്ചെടുത്തു. വ്യാജന്‍മാരില്‍ റെയ്ബാന്‍ ഗ്ലാസുകളുമുണ്ടായിരുന്നു. എല്ലാം ചൈനയില്‍ നിന്നെത്തിച്ചത് . ചൈനീസ് വാച്ചുകളും ഗ്ലാസുകളുമെത്തിക്കാന്‍ വന്‍കള്ളക്കടത്ത് സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നെന്നാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം . കസ്റ്റംസും പൊലീസും സംയുക്തമായാണ് ബ്രോഡ്്വേയിലെ കടകളില്‍ പരിശോധന നടത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ശ്യാംസുന്ദര്‍ മലപ്പുറം എസ് പി എസ് ശശിധരന്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ കെ പത്മാവതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.