son-attempt-to-kill-mother-

കണ്ണൂര്‍ ചെറുപുഴ ഭൂതാനം നഗറില്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ച് ഏകമകന്‍. അറുപത്തിയെട്ടുകാരിയായ നാരായണിയെ മകന്‍ സതീഷ് കഴുത്ത് ഞെരിച്ചും മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ചും തല കട്ടിലില്‍ ഇടിച്ചുമാണ് കൊല്ലാന്‍ നോക്കിയത്.

 

കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാനാവാത്തതുകൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റ് ചെറുപുഴ പൊലീസ് രേഖപ്പെടുത്തി. നാരായണിയെ പരിയാരം മെഡിക്കല്‍ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

അമ്മ കുളിമുറിയില്‍ വീണെന്നാണ് ആദ്യം പ്രതി ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍, കൊല്ലാന്‍ നോക്കിയതാണെന്ന് അമ്മ ഡോക്ടറോട് പറഞ്ഞതോടെയാണ് പൊലീസ് ഇടപെട്ടത്. നാരായണിയുടെ നില ഗുരുതരമായി തുടരുകയാണ്.

ENGLISH SUMMARY:

Son's attempt to kill mother in Kannur Cherupuzha