beating-up-a-security-guard

എറണാകുളം പൊറ്റക്കുഴിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതില്‍ കേസെടുത്ത് പൊലീസ്. പൊറ്റക്കുഴി സ്വദേശി ഷൈനിനെതിരെയാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് പരാതിയുണ്ടായിരുന്നു. കടയ്ക്ക് മുന്നില്‍നിന്ന് കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ടതിനായിരുന്നു മര്‍ദനം. 

 

വെള്ളിയാഴ്ചയാണ് സംഭവം ബേക്കറിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ചോദ്യം ചെയ്ത് സെക്യൂരിറ്റി ജീവനക്കാരനെ കാറില്‍ നിന്ന് പുറത്തിറങ്ങി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ ഇടപ്പെട്ടെങ്കിലും കാറില്‍ നിന്നിറങ്ങിയ ആള്‍ വീണ്ടുമെത്തി മര്‍ദിക്കുകയായിരുന്നു.

ENGLISH SUMMARY:

A case has been registered by the police for beating up a security guard in Ernakulam Pottakuzhy