kalacrime

TOPICS COVERED

മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെത്തി. കലയുടെ മൃതദേഹം കണ്ടെത്താന്‍  ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പൊലീസ് പരിശോധന തുടരുന്നു.

ശാസ്ത്രീയ പരിശോധന കഴിഞ്ഞാലേ മൃതദേഹം കലയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയൂ. കലയെ കൊന്നു മറവുചെയ്തെന്ന വിവരത്തെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ ബന്ധുക്കളായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ള അനിലിന്‍റെ സഹോദരീ ഭര്‍ത്താവ്  പ്രമോദ് മാര്‍ച്ചില്‍ ഭാര്യയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു.

 

ബോംബ് സ്ഫോടനക്കേസിലും കസ്റ്റഡിയിലായിരുന്നു. ഈ സമയത്താണ് കലയുടെ കൊലപാതകം സൂചിപ്പിക്കുന്ന ഊമക്കത്ത് പൊലീസിന് ലഭിക്കുന്നത്. പ്രധാന പ്രതിയെന്ന സംശയിക്കുന്ന അനില്‍ ഇസ്രയേലില്‍ ആണെന്നാണ് സൂചന.

ഇതര സമുദായക്കാരായ കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവര്‍ക്ക് ഒരു മകനുണ്ട്. കലയുടേത് കൊലപാതകമെന്ന സംശയവും സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധന വിവരങ്ങളും ആദ്യം പുറത്തുവിട്ടത്  മനോരമ ന്യൂസാണ്.

ENGLISH SUMMARY:

Mannar Kala Murder Case Special Investigation Video