drugs-operation

TOPICS COVERED

പുതുവത്സരാഘോഷത്തിന്റെ മറവിൽ കോഴിക്കോട് നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും സാഹസികമായി പൊലീസ് പിടികൂടി. കല്യാൺ സ്വദേശിയായ രവി വസന്ത് ജയ്സവലിയാണ് കസ്റ്റഡിയിലായത്. കോഴിക്കോട് നഗരത്തിൽ വില്പനക്കായി കഞ്ചാവ് എത്തിച്ച വാഹനത്തിലെ ഡ്രൈവറായിരുന്നു രവി വസന്ത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

 

നഗരം കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനായി ബെംഗളൂരുവിൽനിന്ന് കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് കഴിഞ്ഞ ഡിസംബറിൽ ആന്റി നർക്കോട്ടിക് ടീം പിടിച്ചെടുത്തത്.രഹസ്യ വിവരത്തെ തുടർന്ന്  ഈ കേസിലെ മുഖ്യകണ്ണിയെ തിരഞ്ഞാണ് കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് നടക്കാവ് പൊലീസ് സംഘം മുംബൈയിൽ എത്തുന്നത്. മുംബൈ പൊലീസിന്റെ സഹായത്തോടെ മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിൽ കൊടും ക്രിമിനലുകൾ തിങ്ങിപ്പാർക്കുന്ന   സമർത്തക് നഗർ കോളനിയിലെ വീട്ടിൽ നിന്നും പ്രതിയെ പൊലീസ് പിടികൂടി.  പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്രദേശവാസികളുടെ പ്രതിഷേധങ്ങൾ വകവെക്കാതെ അതിസാഹസികമായി ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.  

സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് മുഹമ്മദ് ഫൈസൽ എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇനി ഒരു പ്രതിയെ കൂടി കിട്ടാനുണ്ട്.