east-arrest

TOPICS COVERED

ഓണ്‍ലൈന്‍ പണം തട്ടിപ്പിനുവേണ്ടി കംബോഡിയയിലേക്ക് യുവാക്കളെ കടത്തിയ സംഘത്തിലെ ഒരു പ്രതി കൂടി കൊല്ലത്ത് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ജയ്സിനെ ഇൗസ്റ്റ് പൊലീസാണ് അറസ്റ്റു ചെയ്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച പിടിയിലായ വെള്ളിമണ്‍ സ്വദേശി പ്രവീണില്‍ നിന്ന് ലഭിച്ച വിവരം പ്രകാരമാണ് ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ജയ്സിനെ പിടികൂടിയത്. ജയ്സും പ്രവീണും പ്രവീണിന്റെ സഹോദരനായ പ്രണവും കംബോഡിയന്‍ പൗരനും ചേര്‍ന്നായിരുന്നു തട്ടിപ്പ്. നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളെ വിയറ്റ്നാമില്‍ എത്തിച്ച ശേഷം കംബോഡിയയിലേക്ക് കടത്തുകയായിരുന്നു. കംബോഡിയയില്‍ ഒാണ്‍ലൈനിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു യുവാക്കളുടെ ജോലി.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുളളവര്‍ ചതിക്കപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്, കുണ്ടറ, കിളികൊല്ലൂര്‍, ആശ്രാമം എന്നി പ്രദേശങ്ങളില്‍ നിന്നായി മുപ്പതിലധികം പേരെ പ്രതികള്‍ കബളിപ്പിച്ചെന്നാണ് വിവരം. കേസില്‍ ഇതിനോടകം ആലപ്പുഴയിലും കൊല്ലത്തുമായി മൂന്നുപ്രതികളാണ് പിടിയിലായത്.