kala-murder

മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതെന്ന് സൂചന. കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അ‍ഞ്ചുപേര്‍ പൊലീസ് പിടിയില്‍. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. പ്രതികളുമായി പൊലീസ് മാന്നാറില്‍ കല താമസിച്ചിരുന്ന വീട്ടിലെത്തി. തഹസില്‍ദാരും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി.

 

കാണാതാകുമ്പോള്‍ കലയ്ക്കു 27 വയസായിരുന്നു. കുറ്റകൃത്യം നടന്നെന്ന വിവരം പൊലീസിനു ലഭിച്ചത് രണ്ടുമാസം മുന്‍പ് ഊമക്കത്തിലൂടെയാണ്. തഹസില്‍ദാരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. സെപ്റ്റിക് ടാങ്ക് പൊളിക്കാന്‍ ആരംഭിച്ചു. വീട് പിന്നീടു പുതുക്കിപ്പണിതിരുന്നു. എന്നാല്‍ ശുചിമുറി പൊളിച്ചില്ല. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നമെന്ന് മറുപടി പറഞ്ഞു. കലയുടെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശത്താണ്. മനോരമ ന്യൂസ് എക്സ്ക്ലൂസീവ് 

കലയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളെയാണ് പൊലീസ് കൊണ്ടുപോയതെന്നു പഞ്ചായത്തംഗം മനോരമ ന്യൂസിനോട് പറഞ്ഞു. കല എവിടെയോ ജോലിക്കായി പോയെന്നാണ് കേട്ടിരുന്നത്. മിസിങ് കേസുണ്ടായിരുന്നു. ഒരു സിനിമാക്കഥ പോലെ ഞെട്ടലുണ്ടാക്കുന്ന കാര്യമെന്നും പഞ്ചായത്തംഗം

ENGLISH SUMMARY:

kala murder; probe going on