kanjanghad-fog

TOPICS COVERED

കാസർകോട് കാഞ്ഞങ്ങാട്  സ്കൂള്‍ പരിസരത്തെ ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥ്യം. ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് ലിറ്റില്‍ ഫ്‌ളവർ സ്കൂളിലെ വിദ്യാർഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. 33 വിദ്യാർഥികളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ എല്ലാവരും അപകടനില തരണംചെയ്തു. സംഭവത്തിൽ  കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ജനറേറ്ററിലേ  പുക  ശ്വസിച്ചതാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക്  കാരണമെന്ന് ടെക്നിക്കൽ ടീം ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോർട്ട് നല്‍കി.

 
ENGLISH SUMMARY:

Inhaling fumes from the hospital generator, the students are hospitalized