mannar-septictank

മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടതെന്ന് സൂചന. കലയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അ‍ഞ്ചുപേര്‍ പൊലീസ് പിടിയില്‍. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. തഹസില്‍ദാരും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. മാന്നാര്‍ ഇരമത്തൂരില്‍ കല താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിച്ച് പരിശോധന തുടങ്ങി. പ്രതികളേയും കൂട്ടി പൊലീസ് ഇവിടെത്തി. കാറില്‍ വച്ചാണ് കൊല നടന്നതെന്ന്  പ്രതികളില്‍ ഒരാള്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. പ്രതികളിലൊരാള്‍ രണ്ടുമാസം മുന്‍പ് ഭാര്യയെ പെട്രോളൊഴിച്ച് മര്‍ദിച്ചിരുന്നു. കലയുടെ ഭര്‍ത്താവ് ഇപ്പോള്‍ ഇസ്രയേലിലാണ്. 

 

കാണാതാകുമ്പോള്‍ കലയ്ക്കു 27 വയസായിരുന്നു. കുറ്റകൃത്യം നടന്നെന്ന വിവരം പൊലീസിനു ലഭിച്ചത് രണ്ടുമാസം മുന്‍പ് ഊമക്കത്തിലൂടെയാണ്. തഹസില്‍ദാരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. സെപ്റ്റിക് ടാങ്ക് പൊളിക്കാന്‍ ആരംഭിച്ചു. വീട് പിന്നീടു പുതുക്കിപ്പണിതിരുന്നു. എന്നാല്‍ ശുചിമുറി പൊളിച്ചില്ല. നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നമെന്ന് മറുപടി പറഞ്ഞു. കലയുടെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശത്താണ്. മനോരമ ന്യൂസ് എക്സ്ക്ലൂസീവ് 

കലയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളെയാണ് പൊലീസ് കൊണ്ടുപോയതെന്നു പഞ്ചായത്തംഗം മനോരമ ന്യൂസിനോട് പറഞ്ഞു. കല എവിടെയോ ജോലിക്കായി പോയെന്നാണ് കേട്ടിരുന്നത്. മിസിങ് കേസുണ്ടായിരുന്നു. ഒരു സിനിമാക്കഥ പോലെ ഞെട്ടലുണ്ടാക്കുന്ന കാര്യമെന്നും പഞ്ചായത്തംഗം

ENGLISH SUMMARY:

kala murder; probe going on