shornour-arrest

TOPICS COVERED

ഷൊർണൂരിൽ മലയാളി യുവാവിനൊപ്പം കഴിയുന്ന വിദേശ വനിതയെ പീഡിപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്രക്കാരൻ അറസ്റ്റിൽ. മുപ്പതുകാരൻ മുംബൈ ജോഗേശ്വരി വെസ്റ്റ് സ്വദേശി സൊഹൈൽ ഇക്ബാൽ ചൗധരിയാണു ഗോവയിൽ നിന്നു ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

 

ഷൊർണൂർ സ്വദേശിയായ യുവാവിനൊപ്പം കഴിയുന്ന ബ്രസീലിയൻ മോഡലിനെ ദുബൈയിൽ വച്ചു പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മേയ് പന്ത്രണ്ടിനായിരുന്നു അതിക്രമം. നേരത്തെ ഗോവയിൽ വച്ചു പരിചയമുള്ള രണ്ടുപേർ യുവതിയെ ഫ്ലാറ്റിൽ പാർട്ടിക്കു ക്ഷണിച്ചെന്നും പ്രത്യേക പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നുമാണു കേസ്. കൊച്ചിയിൽ തിരിച്ചെത്തിയ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പരാതിയുമായി ചേരാനെല്ലൂർ പൊലീസിനെ സമീപിച്ചു. ആദ്യ ഘട്ടത്തിൽ കൊച്ചി എസിപി അന്വേഷിച്ച കേസ് തുടരന്വേഷണത്തിനു ഷൊർണൂരിലേക്കു കൈമാറുകയായിരുന്നു. ഡിവൈഎസ്പി പി.സി. ഹരിദാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ചൗധരി പിടിയിലായത്. ഇയാൾ രണ്ടാം പ്രതിയാണെന്നും ഒന്നാമനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. യുവതി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഷൊർണൂർ നഗരപരിധിയിലാണു കഴിയുന്നത്.