manjeri-district-court

TOPICS COVERED

പന്ത്രണ്ടു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം തടവ് ശിക്ഷ. അരീക്കോട് സ്വദേശിയായ 45കാരനെ മഞ്ചേരി പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫാണ് ശിക്ഷിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

2021 ഫെബ്രുവരി മുതല്‍ 2022 ഏപ്രില്‍ 14 വരെയുളള കാലത്താണ് പിതാവ് കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയത്. ജോലി കഴിഞ്ഞ് മടങ്ങി എത്തിയ മാതാവിനോട് കുട്ടി വിവരം പറഞ്ഞതോടെയാണ് കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. കേസില്‍ 18 സാക്ഷികളേയാണ് വിസ്തരിച്ചത്. മുഴുവന്‍ കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായതോടെയാണ് 96 വര്‍ഷം തടവിനൊപ്പം 810000 രൂപ പിഴയും ചുമത്തിയത്.

പിഴയടക്കുന്ന തുക കുട്ടിയുടെ ഭാവിക്ക് വേണ്ടി കൈമാറണമെന്നാണ് നിര്‍ദേശം. അരീക്കോട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍മാരായിരുന്ന സി.വി. ലൈജുമോനും അബ്ബാസലിയുമാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്. എഎസ്ഐ എ.സല്‍മ, പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.