currency-case

ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷത്തിനടുത്ത് രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ അൻവർ ഷാ,  മുഹമ്മദ് ഫാറൂഖ്,  ഫിറോസ്, എന്നിവരാണ് പിടിയിലായത്. പ്രതികൾക്ക് എല്ലാം 25 വയസ്സിൽ താഴെ മാത്രമാണ് പ്രായം. ഒന്നാം പ്രതി അൻവർ ഷായുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷത്തി ഇരുപത്തിനാലായിരം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. ഈരാറ്റുപേട്ടയിലെ ഒരു ബാങ്കിന്റെ സിഡിഎമ്മിൽ പണം നിക്ഷേപിക്കാൻ ശ്രമിച്ചതോടെയാണ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടത്. 

ബാങ്കിൽ നിന്ന് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ മുൻപ്  പെട്രോൾ പമ്പിലും കള്ളനോട്ട് കൊടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. പാലാ ഡിവൈഎസ്‌പി കെ സദന്റെയും ഈരാറ്റുപേട്ട പൊലീസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.