kollam-gold

കൊല്ലം കടയ്ക്കലിൽ സ്കൂട്ടറിലെത്തിയ യുവാവ് എഴുപത്തിയാറുകാരിയുടെ മാല പൊട്ടിച്ചെടുത്തു. ചെമ്പകശേരി സ്വദേശി സുമതിയുടെ രണ്ടര പവന്‍റെ മാലയാണ് നഷ്ടമായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

76 വയസ്സുള്ള സുമതി ഇന്ന് രാവിലെയാണ് കടയ്ക്കലിൽ ബസ് ഇറങ്ങിയത്. ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിൽ എത്തിയ പ്രതി കോട്ടപ്പുറം ജംഗ്ഷനിലേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെയാണ് സുമതിയുടെ കഴുത്തിൽ കിടന്ന മാല യുവാവ് പൊട്ടിച്ചു കടന്നു കളഞ്ഞത്.  പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മാലയുടെ ഒരു ഭാഗവും ലോക്കറ്റുമായി പ്രതി രക്ഷപെട്ടു. കവർച്ചയ്ക്ക് മുൻപും ശേഷവും പ്രതി സ്കൂട്ടറിൽ പോകുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. ബലപ്രയോഗത്തിൽ പരുക്കേറ്റ സുമതി ആശുപത്രിയിൽ ചികിത്സ തേടി.