pala-ganja

പാലാ ടൗണിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട. ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് സൂക്ഷിച്ച 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പാലായിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്ന ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഇതര സംസ്ഥാനക്കാരനായ 28 വയസ്സുകാരൻ  സച്ചിൻ കുമാർ സിംഗ് ആണ്  രണ്ടരക്കിലോ കഞ്ചാവുമായി പാലാ എക്സൈസിന്റെ പിടിയിലായത്. മിനി സിവിൽ സ്റ്റേഷന് എതിർവശം ഉള്ള ലോഡ്‌ജിൽ ആണ് ഇയാൾ താമസിച്ചുവന്നിരുന്നത്. എക്സൈസ് ഓഫീസിന്റെ 50 മീറ്റർ മാത്രം മാറിയുള്ള ലോഡ്ജിൽ താമസിച്ചിരുന്ന ഇയാൾ കാലങ്ങളായി കഞ്ചാവ് കച്ചവടം ചെയ്തിരുന്നു എന്നാണ് സൂചന. രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിക്കായി എക്സൈസ് വല വിരിച്ചത്. ജാർഖണ്ഡ് ദൻബാദ് ജില്ലയിൽ കപുരിയ വില്ലേജ് സ്വദേശിയാണ് സച്ചിൻ. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള എക്സൈസിന്റെ തുടർ പരിശോധനകളും അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.