mdma-case

രണ്ട് കോടി രൂപയുടെ എംഡിഎംഎ തൃശൂരിൽ പിടികൂടി. രാസലഹരി മരുന്നുവേട്ടയിൽ കേരളത്തിൽ സമീപകാലത്ത് പിടികൂടിയ വലിയ കേസാണിത്. കാറിൽ കടത്താൻ ശ്രമിച്ച രണ്ടരക്കിലോ എംഡിഎംഎയുമായി   കണ്ണൂർ സ്വദേശി ഫാസിലിനെയാണ് പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് കമ്മിഷണര്‍ ആര്‍.ഇളങ്കൊ പറഞ്ഞു. എംഡിഎംഎ എത്തിച്ചത് കൊച്ചിയിലെ ലഹരി പാര്‍ട്ടികള്‍ ഉന്നമിട്ടാണ്. രണ്ടുകോടി രൂപയുടെ ലഹരി സൂക്ഷിച്ചത് ഗുളികയായും പൊടിയായുമാണെന്നും അദ്ദേഹം പറഞ്ഞു.