amoebic-fever

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമിബിക് മസ്തിഷ്ക ജ്വരം സ്്ഥിരീകരിച്ചു. പയ്യോളി സ്വദേശിയായ 14 വയസുകാരനാണ് രോഗബാധ. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.  അമീബിക്ക് മസ്തിഷ്ക്ക ജ്വരത്തിനെതിരെ സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.  വൃത്തിയില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങരുതെന്നുള്ള നിര്‍ദേശം  കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍  യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ സ്വിമ്മിങ് പൂളുകളും  ക്്ളോറിനേറ്റ് ചെയ്യണം എന്ന് യോഗം നിര്‍ദേശിച്ചു.  ജലാശയങ്ങളില്‍ കുട്ടികള്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു