mdma-arrest

TOPICS COVERED

ബംഗലൂരൂവില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന ലഹരിവസ്തുക്കളുമായി മൂന്ന് പേര്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് പിടിയില്‍.   100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടി. 

 

ബംഗളുരു - തിരുവനന്തപുരം ദീർഘദൂര ബസ്സിലാണ് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് മൂന്ന് പേര്‍ പിടിയിലായത്. പൂജപ്പുര സ്വദേശി 22 കാരന്‍ അര്‍ജുന്‍ 22 കാരന്‍ വിമല്‍ രാജ്,  25 വയസുകാരന്‍ ആര്യനാട് സ്വദേശി ഫക്തര്‍ ഫുല്‍ മുഹമ്മിന്‍ എന്നിവര്‍ സ്ഥിരം ലഹരി കടത്തുകാരാണ്. 

ഇവരുടെ ബാഗുകളിൽ നിന്ന് 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. സിറ്റി ഡാൻസാഫ് ടീമും കഴക്കൂട്ടം പോലീസും ചേർന്നാണ് ലഹരി കടത്ത് സംഘത്തെ വലയിലാക്കിയത് ബാഗ്ലൂരിലുണ്ടായിരുന്ന ഇവർ അവിടെ നിന്ന് കേരളത്തിലേക്ക് തിരിച്ചെന്ന്  മനസ്സിലാക്കിയ പോലീസ് പരിശോധന വ്യപാകമാക്കിയിരുന്നു  . കഴക്കൂട്ടത്തു ബസ് ഇറങ്ങി ബാഗുകളുമായി നടക്കവെ സംശയം തോന്നിയ പോലീസ് പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു . ബാഗിൽ ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ഇവില്‍ നിന്ന് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക്  മൂന്നര ലക്ഷത്തിലധികം രൂപ വില വരും

ENGLISH SUMMARY:

mdma case; three arrested