studentclash

TOPICS COVERED

വൈകീട്ട് സ്കൂൾ വിട്ട സമയത്ത് റോഡിൽ വച്ചായിരുന്നു പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയത്. സ്കൂളിൽ രാവിലെ പത്താം ക്ലാസും പ്ലസ് വൺ വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.അധ്യാപകരെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. നിസാര കാരണങ്ങൾ പറഞ്ഞാണ് വിദ്യാർഥികൾ തമ്മിൽ പതിവായി സംഘർഷമുണ്ടാവുന്നതെന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും അധ്യാപകർക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. രാവിലെയുണ്ടായ തർക്കത്തിന്റെ തുടർച്ചയെന്ന നിലയിലാണ് വൈകീട്ട് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞുള്ള കൂട്ടത്തല്ല്. 

 

തുടർന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി. കുമരനെല്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ  കൊണ്ടു വെച്ച ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തു.ലൈസൻസില്ലാതെയും, മൂന്നു പേരെ വെച്ചും,ഹെൽമറ്റ് ഇല്ലാതെയും വാഹനം ഓടിക്കുന്നതും അലക്ഷ്യമായ ഡ്രൈവിങ്ങിനെതിരെയും വ്യാപക പരാതികളാണ് നാട്ടുകാരിൽ നിന്നുണ്ടാവുന്നത്. വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവൽക്കരണം നടത്തി പിഴയീടാക്കുകയാണ് 

പതിവ്. എന്നാൽ ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ആവർത്തിക്കുകയാണ്. പത്തിലധികം വാഹനങ്ങൾ പൊലീസ് പിടികൂടിയിട്ടുണ്ട്.

സംഘർഷത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ല. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് തൃത്താല ഇൻസ്പെക്ടർ അറിയിച്ചു. 

ENGLISH SUMMARY:

Argument between students