kseb

കോഴിക്കോട്  തിരുവമ്പാടി kseb ഓഫീസ് ആക്രമിച്ച പ്രതികളുടെ വീട്ടിലെ വൈദ്യുത ബന്ധം വിഛേദിച്ച് കെ.എസ്.ഇ.ബി. തിരുവമ്പാടി സ്വദേശികളായ അജ്‌മലിന്റേയും  സഹോദരന്‍ ഷഹദാദിന്റേയും  വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. കെ.എസ്.ഇ.ബി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് അക്രമം നടത്തിയതിന്റ പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. 

 

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്‌മലിന്‍റെ വീട്ടിലെ കണക്ഷന്‍ കഴിഞ്ഞദിവസം kseb  വിഛേദിച്ചിരുന്നു. കണക്ഷന്‍ വിഛേദിച്ച ലൈന്‍മാന്‍ പ്രശാന്തിനെ അജ്മല്‍ മര്‍ദിച്ചിരുന്നു. ഇതില്‍ കേസെടുത്തതാണ് പിന്നീടുള്ള പ്രകോപനത്തിന് കാരണം. രാവിലെ കെ.എസ്.ഇ.ബി ഓഫീസിലെത്തിയ അജ്‌മലും സഹോദരനും അസിസ്റ്റന്‍റ് എന്‍ജീനിയര്‍ പ്രശാന്തിനെ കയ്യേറ്റം ചെയ്യുകയും മലിനജലം ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഓഫീസിലെ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും തകര്‍ത്തു. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി പറയുന്നത്.

കെ എസ്. ഇബി ചെയര്‍മാന്റ ഉത്തരവനുസരിച്ചാണ്  പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നത്. അജ്‍മലിന്‍റെ അച്ഛന്‍ റസാക്കിന്‍റെ പേരിലാണ് വൈദ്യുതി കണക്ഷന്‍. വൈദ്യുതി വിച്ഛേദിച്ചതിനെതിരെ കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട് പരിക്കേറ്റ അസിസ്റ്റന്‍റ് എന്‍ജീനിയര്‍ പ്രശാന്തിനെ മുക്കം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്‌മല്‍  വൈദ്യുതി കുടിശ്ശിക വരുത്തുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും അധികൃതര്‍ പറഞ്ഞു.ആക്രമണത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ നഗരതതില്‍ പ്രകടനം നടത്തി

KSEB cut the electricity in the house of those who beat up the employees: