kuzhivazhi-jaatha

ലോക ടെലിവിഷൻ ചരിത്രത്തിലെ ആദ്യ റോഡ് ലൈവ് റിയാലിറ്റി ഷോ കുഴിവഴി ജാഥയുടെ പര്യടനം ഇന്ന് കോഴിക്കോട് ജില്ലയിൽ. സംസ്ഥാനത്തെ ഏറ്റവും തല്ലിപ്പൊളി റോഡ് കണ്ടെത്തി കുഴിരത്ന,  കുഴിശ്രീ പുരസ്കാരങ്ങൾ സമ്മാനിക്കും. റോഡിലെ കുഴികളെണ്ണി നടു തകർന്ന കുഴി വഴി ജാഥാ ക്യാപ്റ്റന്മാർക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്. മോശം റോഡുകളിൽ നിന്നും സെൽഫി വീഡിയോകൾ എടുത്ത് പ്രേക്ഷകർക്കും ജാഥയിൽ അണിചേരാം.