malappuram

TOPICS COVERED

മലപ്പുറം എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മര്‍ദനം. ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാനായി ഒരു വീട്ടില്‍ എത്തിയപ്പോഴായിരുന്നു മര്‍ദനം. യുവാവിന്‍റെ പിതാവ് നല്‍കിയ പരാതിയില്‍ എടക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

 

ഇന്നലെ രാവിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിയ വഴിക്കടവ് സ്വദേശി ജിബിനാണ് മര്‍ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ ചുങ്കത്തറയിലെ ഒരു വീട്ടില്‍ കയറിയതാണ് ജിബിന്‍. വീട്ടുകാരോട് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ അനുവാദം ചോദിച്ച ജിബിനെ വീട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം. 

കൂട്ടം ചേര്‍ന്ന് ആക്രമിച്ച ശേഷം ജിബിന്‍റെ സ്കൂട്ടറും ഭാഗികമായി നശിപ്പിച്ചു. മുഖത്തും നെഞ്ചിനും സാരമായി പരുക്കേറ്റ ജിബിനെ ചുങ്കത്തറയിലെ ബന്ധുവെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ജിബിനെന്ന് മനസിലാക്കിയിട്ടും മനപൂര്‍വം ആക്രമിച്ചെന്നാണ് ജിബിന്‍റെ പിതാവിന്‍റെ പരാതി. 

differently-abled youth was brutally beaten up in Edakkara, Malappuram: