ആലുവ ചെങ്ങമനാട് പത്താംക്ലാസുകാരന്‍റെ മരണകാരണം ഓണ്‍ലൈന്‍ കില്ലര്‍ ഗെയിമെന്ന് പിതാവ് മനോരമ ന്യൂസിനോട്. ഗെയിമിലെ ടാസ്കിന്‍റെ ഭാഗമാണ് ആത്മഹത്യയെന്ന് കരുതുന്നു. പലഭാഷകളില്‍ ആളുകളുമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും പിതാവ്. കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നലിന്റെ മരണത്തിലാണ് ദുരൂഹത തുടരുന്നത്.
റെയിൻകോട്ട് ധരിച്ച കൈകൾ ബന്ധിച്ച വായ ടേയ്‌പ്കൊണ്ട് മറച്ച നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ അഗ്നലിനെകാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പത്താംക്ലാസുകാരന്‍ ആത്മഹത്യ സംഭവം ഞെട്ടിക്കുന്നതെന്ന് ആലുവ എം.എൽ.എ അൻവർ സാദത്ത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഓൺലൈൻ കില്ലർ ഗെയിമുകൾക്ക് തടയിടണം . ഐ. ടി വിദഗ്ദ്ധരുടെ സഹായത്തോടെ സർക്കാർ തലത്തിൽ പരിഹാരം കാണണമെന്നും അൻവർ സാദാത്ത് മനോരമ ന്യൂസിനോട്പറഞ്ഞു.