pocso-case-kasargod-bekal

TOPICS COVERED

കാസർകോട് ബേക്കലിൽ മദ്രസയിലേക്ക് പോവുകയായിരുന്ന പതിനൊന്നുകാരിയെ തട്ടിക്കൊണ്ടു പോയി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഒരു മാസം മുമ്പ് നടന്ന സംഭവത്തിൽ ബേക്കൽ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഒഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് സംഭവം നടന്നത്. കറുത്തു തടിച്ച ഇതര സംസ്ഥാനക്കാരനായ ഒരാളാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പെൺകുട്ടി നൽകിയ മൊഴി.  വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ കൊണ്ടുപോയതായും മൊഴിയിലുണ്ട്. 

 

ദിവസങ്ങൾക്ക് ശേഷം സഹോദരിയോട് പെൺകുട്ടി വിവരം പറയുകയായിരുന്നു.പരാതിക്ക് പിന്നാലെ പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോനക്ക് വിധേയയാക്കി. പീഡനത്തിനിരയായതായി പരിശോധനയിൽ തെളിഞ്ഞു.പരാതിയിൽ പറയുന്ന കെട്ടിടത്തിൽ പോലീസ് പരിശോധന നടത്തി. പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത ബേക്കൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.