ചായ വിൽപനക്കാരനെ ചാരായം വാറ്റുന്നതിനിടെ പിടികൂടി. ചാലക്കുടി പരിയാരത്താണ് 64 കാരനെ എക്സൈസ് പിടി കൂടിയത്. വർഷങ്ങളായി ചായക്കട നടത്തിവന്നിരുന്ന വർഗീസ് ആയിരുന്നു പ്രതി. കുറച്ചുനാളുകളായി ഇത് നടക്കുന്നുണ്ടെങ്കിലും ആരും അറിഞ്ഞില്ല. ആവശ്യക്കാർക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചുകൊടുത്താണ് കച്ചവടം നടത്തിയിരുന്നത് .
ആളൊഴിഞ്ഞ പ്രദേശത്ത് ആയിരുന്നില്ല കച്ചവടം. കുറച്ചുദിവസമായി നടത്തിയ അന്വേഷണത്തിലാണ്, പ്രതി വാറ്റുണ്ടാക്കാൻ ഉപയോഗിച്ച വീട് കണ്ടെത്തിയത് . വീട്ടിൽനിന്ന് വാറ്റിനുള്ള വാഷും രണ്ട് ലിറ്റർ ചാരായവും പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.