TOPICS COVERED

വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവായതിനെത്തുടര്‍ന്ന് സ്ഥാപിച്ച സിസിടിവിയില്‍ കുടുങ്ങിയത് ഒളിഞ്ഞുനോട്ടക്കാരനെ കണ്ടെത്താന്‍ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍. കോഴിക്കോട് താമരശേരി കോരങ്ങാട് ഭാഗത്തെ വീടുകളിലാണ് രാത്രിയില്‍ ഒളിഞ്ഞു നോട്ടം പതിവായിരുന്നത്.സഹികെട്ട നാട്ടുകാര്‍ വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച്, ഒളിഞ്ഞുനോട്ടക്കാരനെ പിടികൂടാന്‍ കാവലിരുന്നു. 

നാട്ടുകാര്‍ സംഘടിച്ചിട്ടും ഒളിഞ്ഞുനോട്ടക്കാരന്‍ പിന്‍മാറിയില്ല.  നാട്ടുകാരെ കബളിപ്പിച്ച് ഇയാള്‍ ഒളിഞ്ഞുനോട്ടം തുടര്‍ന്നു. നാലുദിവസം ഇതാവര്‍ത്തിച്ചതോടെ സഹികെട്ട നാട്ടുകാര്‍ സി സി ടി വി വച്ചു. ഒടുവില്‍ അയാള്‍ ക്യാമറയില്‍ കുടുങ്ങി. ദൃശ്യങ്ങള്‍ എടുത്ത് പരിശോധിച്ച നാട്ടുകാര്‍ പക്ഷെ ആളെ കണ്ട് ഞെട്ടി. 

ഒളിഞ്ഞുനോട്ടക്കാരന്‍ മറ്റാരുമല്ല, വാട്സാപ് ഗ്രൂപ്പിന്റ അഡ്മിന്‍ തന്നെ. തന്റെ വീട്ടില്‍ വരെ ഒളിഞ്ഞുനോട്ടക്കാര്‍ എത്തുന്നുണ്ടെന്നും ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പരാതിപ്പെട്ടിരുന്നു.  അതായത് കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ചുരുക്കം. കൂടെ നിന്ന് പറ്റിച്ച വിരുതനെ ഒടുവില്‍ നാട്ടുകാര്‍ തന്നെ പൊലീസ്ില്‍ ഏല്‍പിച്ചു.

ENGLISH SUMMARY:

Kozhikode Whatsapp Group Admin Caught For Peeping In Houses