attack

TOPICS COVERED

കൊച്ചി കലൂരിൽ കെട്ടിടമുടമയ്ക്ക് മദ്യപന്റെ ക്രൂരമർദനം. കെട്ടിടത്തിന് മുന്നിൽ മദ്യപിച്ച് കിടന്നത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. നഗരത്തില്‍ അലഞ്ഞുതിരിയുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശി ശക്തിവേലിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 

 

കതൃക്കടവ് സ്വദേശി ജോജി ഫ്രാൻസിസാണ് ക്രൂരമർദനത്തിന് ഇരയായത്. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണം. അറസ്റ്റിലായ ശക്തിവേലും മറ്റൊരാളും മദ്യപിച്ച് ബഹളംവെച്ച് കെട്ടിടത്തിന് മുന്നിലെത്തി. പിന്നാലെ അവിടെ തമ്പടിക്കാൻ തീരുമാനിച്ചതോടെയാണ് ജോജി ഇടപെട്ടത്. ബാഗ്എടുത്ത് പുറത്തിട്ടതോടെ ശക്തിവേൽ ജോജിയെ മുഖത്തടിച്ച് വീഴ്ത്തി. നിലത്തിട്ട് ക്രൂരമായി മർദിച്ച ശേഷം ജിജോയുടെ മുഖത്തും ചവുട്ടി. തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ ജോജി തീവ്രപരിചരണ വിഭാഗത്തിലാണ്.

ആക്രമണ ശേഷം രക്ഷപെട്ട പ്രതിയെ നഗരത്തിൽ നിന്ന് പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രക്ഷപെട്ട് ക്രിമിനലുകളടക്കം നഗരത്തിലെ തെരുവുകളിലാണ് തമ്പടിക്കുന്നത്. ഇത്തരക്കാർക്കെതിരെ നടപടികൾ കർശനമാക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

A drunkard brutally beat up a building owner in Kalur, Kochi.: