job-fraud

TOPICS COVERED

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. തൃശൂരിലെ കാസിൽഡ ഏജൻസിക്കെതിരെയാണ് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം ഉയരുന്നത്. പൊലീസ് അന്വേഷണം ഊർജിതമല്ലെന്നും ആക്ഷേപമുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വിദേശത്ത് നല്ലൊരു ജോലി സ്വപ്നം കണ്ടാണ് പലരും കാസിൽഡ ഏജൻസിയെ സമീപിച്ചത്. പണം നൽകിയവർ പറ്റിക്കപ്പെട്ടു. സമൂഹിക മാധ്യമങ്ങൾ വഴിയുള്ള പരസ്യം കണ്ടാണ് പലരുമെത്തിയത്. ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കാൻ പല രേഖകളും കമ്പനി ഉടമകൾ കാണിച്ചു. വിദേശത്തേക്ക് പോകാനുള്ള തിയതി കമ്പനി മാറ്റിയപ്പോഴാണ് ചതി മനസിലായത് 

180 പേരാണ് നിലവിൽ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ ഓരോരുത്തർക്കും നഷ്ടപ്പെട്ടിട്ടുണ്ട്. ഇനിയും തട്ടിപ്പ് മനസ്സിലാക്കിയിട്ടില്ലാത്ത ഒട്ടേറെ പേരുണ്ടെന്നും പരാതിക്കാർ പറയുന്നു. കമ്പനി ഉടമകളായ പ്രജിത്ത്, റിജോ എന്നിവർ വിദേശത്തേക്ക് കടന്നതായും പറയുന്നു . പൊലീസിൽ പല തവണ പരാതി നൽകിയിട്ടും അന്വേഷണം എങ്ങും എത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു .